നിയന്ത്രണംവിട്ട ലോറി പാഞ്ഞു കയറി; ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
തൃശൂർ: തടി ലോറി പാഞ്ഞു കയറി നാടോടി സംഘത്തിലെ അഞ്ചു പേർ മരിച്ചു. തൃശൂർ നാട്ടികയിൽ പുലർച്ചെ നാലോടെ ആണ് സംഭവം. കാളിയപ്പൻ (50), ജീവൻ (നാല്), നാഗമ്മ (30), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരു കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.
ഈ പരിസരത്ത് ഉറങ്ങിക്കിടന്ന നാടോടി സംഘത്തിനിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. കണ്ണൂരിൽനിന്ന് തടിയുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലൈസൻസ് ഇല്ലാത്ത ക്ലീനർ ആണ് ലോറി ഓടിച്ചിരുന്നത് എന്നാണ് വിവരം. വാഹനത്തിന്റെ ക്ലീനർ ആയ കണ്ണൂർ ആലക്കോട് സ്വദേശി അലക്സിനെയും ഡ്രൈവർ ജോസിനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അലക്സ് മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Comments
Post a Comment