അമ്പത് പേർക്ക് സൗജന്യ ഉംറയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി
ദുബൈ: ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവരും അമ്പത് വയസ്സ് പിന്നിട്ടവരുമായ സാദാരണക്കാരായ 50 പ്രവാസികൾക്ക് സൗജന്യ ഉംറക്കുള്ള അവസരമൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി വേറിട്ട മാതൃക സൃഷ്ടിച്ചു. തെരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്ക് ദുബൈ കെഎംസിസിയിൽ ഒരുക്കിയ പ്രൗഢമായ യാത്രയയപ്പ് സംഗമം മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു. ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് സൈനുദ്ധീൻ ചേലേരി അധ്യക്ഷത വഹിച്ചു.
കണ്ണൂർ മുനിസിപ്പൽ കോർപ്പേറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ലീഗ് ട്രഷറർ മഹമൂദ് കാട്ടൂർ, സെക്രട്ടറി മഹമൂദ് അള്ളാംകുളം, എഎംആർ പ്രോപ്പർടീസ് മാനേജിംഗ് ഡയറക്ടർ ഷഫീഖ് അബ്ദുൽ റഹിമാൻ, ആജിൽ ഗ്രൂപ് എം ഡി എംസി സിറാജ്, ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷൗക്കത്തലി ഹുദവി, ദുബൈ മർകസ് സെക്രട്ടറി ഡോ. അബ്ദുൽ സലാം സഖാഫി, ദുബൈ ഇസ്‌ലാഹി സെന്റർ പ്രതിനിധി ഹുസൈൻ കക്കാട്, സകരിയ ദാരിമി, ബെൻസ് മഹമൂദ് ഹാജി, പുന്നക്കൻ മുഹമ്മദലി, ദുബൈ കെഎംസിസി നേതാക്കളായ പി കെ ഇസ്മായിൽ, ഇസ്മായിൽ ഏറാമല, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ടി പി മഹമൂദ് ഹാജി, എ സി ഇസ്മായിൽ, ടി പി അബ്ബാസ് ഹാജി, ഹംസ തൊട്ടി, ഒ. കെ ഇബ്രാഹിം, നാസർ മലപ്പുറം എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര സ്വാഗതവും സെക്രട്ടറി റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു.
ജില്ലാ കെഎംസിസി ഭാരവാഹികളായ കെ വി ഇസ്മായിൽ, എൻ യു ഉമ്മർ കുട്ടി, പി വി ഇസ്മായിൽ, റഫീഖ് കോറോത്ത്, ജാഫർ മാടായി, ഷംസീർ അലവിൽ, അലി ഉളിയിൽ, തൻവീർ എടക്കാട്, ഫൈസൽ മാഹി, ബഷീർ കാട്ടൂർ, ഫായിസ് മാട്ടൂൽ, നിസ്തർ ഇരിക്കൂർ, പി കെ നിസാർ, ബഷീർ മട്ടന്നൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Comments
Post a Comment