കായച്ചിറ റോഡിൽ കനാലിനു സമീപം കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്.
കൊളച്ചേരി: കായച്ചിറ റോഡിൽ കനാലിനു സമീപം കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. കായച്ചിറയിലെ മേലേപുതിയടത്ത് വീട്ടിൽ കെ. അബ്ദുൾഖാദർ(38), കായച്ചിറയിലെ സൈനബ( 45) എന്നിവർക്കാണ് കടന്നലിൻരെ കുത്തേറ്റ് സാരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം. അതുവഴി പോകുകയായിരുന്ന രണ്ട് സ്കൂൾ വീദ്യാർഥികൾക്കും കുത്തേറ്റെങ്കിലും പരിക്കുണ്ടായില്ല. പരിക്കേറ്റവർ ജില്ലാ ആസ്പത്രിയിൽ ചികിത്സയിൽ തേടി
Comments
Post a Comment