പേപ്പട്ടി ശല്യം: റെയിൽ യാത്രക്കാർ വടി പിടിച്ച് പ്രതിഷേധിച്ചു

 


കണ്ണൂർ: പേപ്പട്ടി ശല്യത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കണമെന്നുo കടിയേറ്റ റെയിൽവേ യാത്രക്കാർക്ക് മതിയായ ചികിത്സയും നഷ്ടപരിഹാരം റെയിൽവേ നൽകണമെന്നും ആവശ്യപ്പെട്ട് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി.) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വടി പിടിച്ച് നിൽപ്പ് സമരം നടത്തി. ചെന്നൈ സോൺ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു.അജയ് കുമാർ കരിവെള്ളൂർ, കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല,വി.ദേവദാസ്,കെ.പി.ചന്ദ്രാംഗദൻ , കെ.ജയകുമാർ പി. വിജിത്ത് കുമാർ , ജലീൽ ആഡൂർ ,ജമാൽ സിറ്റി,എ.ഭരതൻ , സി.കെ. ജിജു, ചന്ദ്രൻ മന്ന, അസീസ് വടക്കുമ്പാട്, ടി.സുരേഷ് കുമാർ , എം.വിനോദ് കുമാർ മോഹൻ കോയ്യോട് , മനോജ് കൊറ്റാളി,കെ.മോഹനൻ, ജി.ബാബു,പവിത്രൻ കൊതേരി, എം. മജീദ്എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..