11 കാരിക്ക്നേരെ ലൈംഗീകാതിക്രമണം; 50കാരന് തടവും പിഴയും
തളിപ്പറമ്പ :പതിനൊന്ന് വയസുള്ള പെൺകുട്ടിക്ക് നേരെ നഗ്ന പ്രദർശിപ്പിക്കുകയും ലൈംഗീകാതിക്രമണം നടത്തുകയും ചെയ്ത 50കാരന് 8 വർഷം തടവും എഴുപത്തിഅയ്യായിരം രൂപ പിഴയും. കണ്ണൂർ ചെങ്ങളായി കൊയ്യം സ്വദേശി മീൻകുഴിച്ചാലിൽ മുസ്തഫയെ യാണ് തളിപ്പറമ്പ അതീവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 ഫെബ്രവരി 23ന് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സി. ഐ
ഇ.പി സുരേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി
Comments
Post a Comment