ക്ഷേമ പെൻഷൻ തട്ടിപ്പ്; പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങും, നടപടിയെടുക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ.
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ കാര്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടി ഉണ്ടാകും. ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ടവർക്കുള്ളതാണ്. ഇതുവരെ അനധികൃതമായി വാങ്ങിയ പണം തിരികെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായും പട്ടിക പുറത്ത് വിട്ടാൽ ഞെട്ടും. ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
Comments
Post a Comment