തളിപ്പറമ്പ് : കൃമികടിക്കാരന് ആറ് വര്‍ഷം കഠിനതടവും അരലക്ഷം പിഴയും.

 


തളിപ്പറമ്പ്: ബസില്‍ ഉമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന 13 കാരിക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചുകൊടുത്ത കന്യാകുമാരി സ്വദേശിക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.


കന്യാകുമാരി മാര്‍ത്താണ്ഡം പുത്തൂര്‍ തൃക്കണങ്കോട് സ്വദേശിയും ഇപ്പോള്‍ കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം.ആന്റണി(65)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.


2023 ജൂണ്‍ 24 ന് രാത്രി എട്ടുമണിക്കാണ് കെ.എല്‍-05 എ.എല്‍ 839 ബിഗ്‌ഷോ ബസിലാണ് സംഭവം നടന്നത്.


മൂന്നു പേര്‍ക്കിരിക്കാവുന്ന ഡ്രൈവറുടെ പിറകിലെ സീറ്റീല്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ നിന്ന് യാത്ര ചെയ്യുകയായിരുന്ന ആന്റണി തോളില്‍ തട്ടി വിളിച്ച് ലൈംഗികാവയവം കാണിച്ചുകൊടുക്കുകയായിരുന്നുവെന്നാണ് കേസ്.



അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.



പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..