കണ്ണാടിപ്പറമ്പ് : മഴവില്ല് സ്കൂൾ ഫുട്ബോൾ ഫെസ്റ്റ് - 4 ചാമ്പ്യൻഷിപ്പുകളും നേടി ദേശസേവ യു പി സ്കൂൾ
അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മഴവില്ല് സ്കൂൾ ഫുട്ബോൾ ഫെസ്റ്റിൽ (നാറാത്ത് പഞ്ചായത്ത് തലം) നാല് ഫോർമാറ്റിലും ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി ദേശസേവായി യു പി സ്കൂൾ തിളങ്ങി. എൽ പി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും യു പി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും മികച്ച പ്രകടനമാണ് ദേശസേവ യു പി സ്കൂൾ കാഴ്ചവെച്ചത്. എൽ പി വിഭാഗം ബെസ്റ്റ് പ്ലെയറായി ബിലാലിനെയും യുപി വിഭാഗം ബെസ്റ്റ് പ്ലെയറായി നിഹാലിനെയും തെരഞ്ഞെടുത്തു.
Comments
Post a Comment