ഇ.എം.എസ് സ്കൂൾ ഫുട്ബോൾ ടീമിന് പാപ്പിനിശ്ശേരി പൗരാവലി സ്വീകരണം നൽകി
പാപ്പിനിശ്ശേരി: ഇ.എം.എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്ഥാന"വേണ്ട" (Say No To Drugs)കപ്പ് വിജയികളായ ഫുട്ബോൾ ടീമിനെയും സംസ്ഥാന കായികമേളയിൽ വിജയികൾക്കും പാപ്പിനിശ്ശേരി പൗരാവലി സ്വീകരണം നൽകി. സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട അഴീക്കോട് എം.എൽ.എ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ഇ.അനൂപ്കുമാർ സ്വാഗതം പറഞ്ഞു . സി സരിത് അധ്യക്ഷൻ വഹിച്ചു .
സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപാലൻ മാസ്റ്റർ, ഹെഡ് മിസ്ട്രസ് ടി.പി ഫായിസബി ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ടി.ടി രഞ്ജിത്ത്,മുൻ ഹെഡ് മാസ്റ്റർ സി.അനുപ് കുമാർ.എ സുനിൽകുമാർ.വിവേക്. കെ.പി. വിപിന ,സുനൈന,സുഖിൽ പി പി സുനീർ എന്നിവർ ആശംസ നേർന്നു.ചടങ്ങിന് സ്കൂൾ കായിക അധ്യാപകൻ എൻ.പി ബിനീഷ് മാസ്റ്റർ നന്ദി പറഞ്ഞു. വിജയികൾക്കുള്ള മൊമെന്റോ മലബാർ ഫുട്ബോൾ അക്കാദമി കണ്ണൂർ, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി, എ.കെ.ജി വായനശാല പാപ്പിനിശ്ശേരി വെസ്റ്റ് എന്നിവർ ചേർന്ന് നൽകി.
Comments
Post a Comment