കണ്ണപുരം :ശഹീദ് ഷാൻ അനുസ്മരണവും,പ്രവർത്തക സംഗമവും സംഘടിപ്പിച്ചു
കണ്ണപുരം;എസ്ഡിപിഐ കല്ല്യാശ്ശേരി പഞ്ചായത്ത് പ്രവർത്തക സംഗമവും,*ശഹീദ് ഷാൻ* അനുസ്മരണവും സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്‌ഘാടനം ചെയ്തു.പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഫാഷിസ്റ്റുകളാൽ കൊലചെയ്യപ്പെട്ട ഷാൻ സാഹിബ് പ്രവർത്തകർക്കിടയിലും,പൊതു ജനങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ ഊർജ്വസ്വലമായ പ്രവർത്തനം കൊണ്ടും സമർപ്പണം കൊണ്ടും എന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വമാണെന്ന് മുസ്തഫ നാറാത്ത് പറഞ്ഞു.സംഗമത്തിൽ കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് യാസീൻ എം അധ്യക്ഷത വഹിച്ചു.കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീൻ,കല്ല്യാശ്ശേരി പഞ്ചായത്ത് സെക്രട്ടറി റാഷിദ് സി പി ,വൈസ് പ്രസിഡന്റ് മുസമ്മിൽ പി കെ തുടങ്ങിയവർ സംസാരിച്ചു
Comments
Post a Comment