സൗദിയിൽ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം: വിമാന സർവീസുകൾ വൈകി

 



റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം. ഹൂതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ സൗദി അറേബ്യയിൽ പുകപടലങ്ങൾ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് പുക ഉയർന്നത്. ശനിയാഴ്ച റിയാദിൽ രണ്ട് ഉഗ്ര സ്ഫോടനശബ്ദങ്ങൾ കേട്ടതായും റിയാദിൽനിന്നുള്ള ചില വിമാന സർവീസുകൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ ഇന്ധനസംഭരണ കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം നടന്നത്. റിയാദിലെ അതീവ സുരക്ഷാ കേന്ദ്രങ്ങളേയും എണ്ണക്കമ്പനിയായ സൗദിഅരാംകോയേയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു.മിസൈലുകൾ വ്യോമസേന വിജയകരമായി പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടക്കത്തിൽ റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അപകടസാധ്യത ഒഴിവായതായി അധികൃതർ പറഞ്ഞു. ഹൂതികളുമായുള്ള സംഘർഷം രൂക്ഷമായ ശേഷം ആദ്യമായാണ് സൗദി തലസ്ഥാനത്ത് ഇത്തരമൊരു ഭീഷണി മുന്നറിയിപ്പ് നൽകുന്നത്. ആക്രമണത്തിൽ ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??