കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു.
മഞ്ചേശ്വരം: കൂട്ടുകാർക്കൊപ്പം കുളത്തിൽകുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. മംഗൽപാടിപെരിങ്കടിയിലെ അലി–സുലൈഖ ദമ്പതികളുടെ മകൻ അബൂബക്കർ അസാൻ (13) ആണ് മരിച്ചത്. മംഗൽപാടി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ്
വിദ്യാർത്ഥിയാണ്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളത്തിൽകുളിക്കുന്നതിനിടെ അബൂബക്കർ അസാൻമുങ്ങിത്താഴുകയായിരുന്നു.
കുളി കഴിഞ്ഞ്മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അബൂബക്കറിനെ കാണാനില്ലെന്ന് കൂട്ടുകാർ ശ്രദ്ധിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെസി.സി.ടി.വി. ദൃശ്യങ്ങളിൽ കുട്ടി കുളത്തിൽമുങ്ങിത്താഴുന്നത് കണ്ടെത്തി. നാട്ടുകാരും ഉപ്പളയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് കുളത്തിൽ തിരച്ചിൽ നടത്തി.
രാത്രി പത്തോടെയാണ് കുട്ടിയെകണ്ടെത്തിയത്.ഉടൻആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.
മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Comments
Post a Comment