അഴീക്കോട്‌ : ട്രെയിൻ യാത്രക്കിടയിൽ മലയാളിയെ കാണാതായി

 


കണ്ണൂർ അഴീക്കോട് സ്വദേശിയായ *പി. രഞ്ജിത്ത്(51)* എന്ന വ്യക്തിയെ ട്രെയിൻ( 12626 NDLS- TVC Kerala Express) യാത്രക്കിടയിൽ 06/08/2026(വ്യാഴാഴ്ച) മധ്യപ്രദേശിലെ ഇറ്റാറസി റെയിൽവേ സ്റ്റേഷനും മഹാരാഷ്ട്രയിലെ നാഗ്പ്പൂർ റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ച് (11.AM നും 12 Noon) കാണാതായി 


ഈ കഴിഞ്ഞ 03/08/2026 ന് ചണ്ഡിഗഢിൽ തൊഴിൽ തേടി സുഹൃത്ത് ബിജുവുമായി യാത്ര ചെയ്യുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച രഞ്ജിത്തും സുഹൃത്തും വഡോദരയിൽ ഇറങ്ങി ചികിത്സ തേടിയ ശേഷമാണ് ചണ്ഡിഗഢിലേക്ക് യാത്ര തിരിച്ചത് 


തുടർ യാത്രക്കിടയിൽ രഞ്ജിത്ത് ചെറിയ രീതിയിൽ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ഇരുവരും മധ്യപ്രദേശിലെ JHANSI JN- Railway station-ൽ യാത്ര അവസാനിച്ചു 


തുടർന്ന് ഇരുവരും ചേര്‍ന്ന് നാട്ടിലേക്ക് 12626 ട്രെയിനിൽ( Unreserved tickets)മടങ്ങുന്നതിനിടയിലാണ് ട്രെയിന്റെ വേഗത കുറച്ച സമയത്ത് രഞ്ജിത്തിനെ ട്രെയിനിൽ നിന്നും കാണാതായത് 


മൊബൈൽ ഫോൺ രഞ്ജിത്തിന്റെ കൈവശമില്ല. മറ്റ് ഭാഷകൾ അറിയില്ല. സുഹൃത്ത് ബിജു ഇദ്ദേഹത്തെ കണ്ടെത്താനായി ഒരുപാട് പരിശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.