ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ കഴിയുന്നതിനിടെ പുറത്തു കാത്തിരുന്ന യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.




 ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ കഴിയുന്നതിനിടെ പുറത്തു കാത്തിരുന്ന യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (27)ആണ് മരിച്ചത്.


കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. ഭാര്യയ്ക്ക് കൂട്ടിരിക്കാനായാണ് വിനു പ്രസാദ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.


ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിലാണ് വിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.


സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കായക്കൊടി–കുറ്റ്യാടി റൂട്ടിൽ ‘ജനകീയം’ ജീപ്പ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിനു.


ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് അപ്രതീക്ഷിത വിയോഗം...


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.