ബാംഗ്ലൂരിൽ വാഹനപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു
ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനും റിട്ട. അധ്യാപകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ മകൾ മേഥാ പൃഥ്വിരാജ് (30) വാഹനാപകടത്തിൽ ബെംഗളൂരുവിൽ മരിച്ചു.
ബെംഗളൂരുവിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ജീവനക്കാരിയായിരുന്നു. അമ്മ: ഉഷ (റിട്ട. അധ്യാപിക, ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ, തരിയോട്). ഭർത്താവ്: ആകർഷ് എസ്. എൽ. (ബെംഗളൂരു). മകൻ: ദക്ഷ് ആകർഷ്. സഹോദരൻ: ഗൗതം പൃഥ്വിരാജ്, പോണ്ടിച്ചേരിയിൽ എംബിഎ വിദ്യാർത്ഥി.
സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ.

Comments
Post a Comment