ഭാര്യവീട്ടിൽ നിന്നും മടങ്ങി വരുന്നതിനിടെ കാൽവഴുതി പുഴയിൽ വീണു; പ്രവാസിക്ക് ദാരുണാന്ത്യം

 



കാസർകോട്: കാസർകോട് മധുവാഹിനി പുഴയിൽ കാൽവഴുതി വീണ പ്രവാസിക്ക് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം. പാലക്കുന്ന് സ്വദേശി സാദിഖ് (39) ആണ് മരിച്ചത്. ഭാര്യവീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന സിദ്ധിഖ് കാൽവഴുതി പുഴയുലേക്ക് വീഴുകയായിരുന്നു


ഇന്ന് രാവിലെ 9.30ന് ഭാര്യയുടെ വീടായ മധൂർ പട്‌ല മൊഗറിൽ നിന്നും തിരിച്ചുപോകുമ്പോഴാണ് അപകടം ഉണ്ടായത്. വയലിന് നടുവിലൂടെയുള്ള റോഡിൽ നിന്നും കാൽ വഴുതി സാദിഖ് ഒഴുക്കിൽപ്പെടുകയായിരുന്നു.


എന്നാൽ സാദിഖിനൊപ്പം ഉണ്ടായിരുന്ന ഭാര്യാസഹോദരൻ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.