തളിപ്പറമ്പ് : കുപ്പത്ത് ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ.
ദേശീയപാത 66 നിർമാണ മേഖലയിൽ നിന്ന് മണ്ണും ചെളിവെള്ളവും സമീപ പ്രദേശത്തെ വീടുകളിലേക്ക് ഒഴുകി എത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേർ ദേശീയ പാത ഉപരോധത്തില്‍ പങ്കെടുത്തു. ഇതുകാരണം കണ്ണൂര്‍ - കാസര്‍കോട് റൂട്ടില്‍ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Comments
Post a Comment