ഊട്ടി-ഗൂഡല്ലൂര്‍ റോഡ് രാത്രി അടച്ചിടും

    


                                                                      

ഊട്ടി: നീലഗിരിയില്‍ കനത്തമഴ തുടരുന്നതിനിടെ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ നടുവട്ടത്തിനടുത്ത് പാറകള്‍ റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയില്‍ ഗതാഗതം ഭാഗികമായി അടച്ചു. പകല്‍സമയത്ത് നിയന്ത്രണങ്ങളോടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടും. രാത്രി ഗതാഗതം അനുവദിക്കില്ല.


കൂറ്റന്‍പാറ റോഡിലേക്കുവീഴുന്ന രീതിയില്‍ നില്‍ക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കളക്ടര്‍ ലക്ഷ്മി ഭവ്യ തനരു അറിയിച്ചു. ആംബുലന്‍സിന് പോകാന്‍ സൗകര്യമൊരുക്കും. നീലഗിരിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ ഊട്ടിയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും രണ്ടുദിവസത്തേക്ക് അടച്ചിടും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.