പരിയാരം: കനത്ത മഴ മുതലെടുത്ത് മോഷ്ടാക്കളും രംഗത്ത്,
പരിയാരം: കനത്ത മഴ മുതലെടുത്ത് മോഷ്ടാക്കളും രംഗത്ത്, കാരക്കുണ്ടില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നേകാല്‍പവന്‍ സ്വര്‍ണ്ണവും 23,000 രൂപയും കവര്‍ന്നു.
കാരക്കുണ്ടിലെ കാനാട്ട് ഹൗസില്‍ കെ.പി.ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
26 ന് രാവിലെ 8.30 നും വൈകുന്നേപം 5.10 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്.
ഓട്ടോ ഡ്രൈവറായ ജോസഫും പ്ലൈവുഡ് കമ്പനിയില്‍ ജോലിചെയ്യുന്ന ഭാര്യ ഷീജയും വീടുപൂട്ടി ശ്രീകണ്ഠാപുരത്ത് വിവാഹത്തിന് പോയതായിരുന്നു.
വൈകുന്നേരം തിരിച്ചുവന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.
വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അകത്തെ സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ടാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത്.
1.07,000 രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം.
പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Comments
Post a Comment