നാറാത്തൊരുമ യുഎഇ-2025 റൈസ് സ്കോളർഷിപ്പ് ഫലാഹ് സ്കൂളിലെ വിദ്യാർത്ഥിനിക്ക്.
കമ്മിറ്റിയുടെ 2025 വർഷത്തെ പ്രവർത്തനങ്ങൾ തീരുമാനിക്കുന്ന യോഗത്തിൽ എടുത്ത തീരുമാന പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് താങ്ങാവുന്നതിന് എടുത്ത സ്കോളർഷിപ്പ് പദ്ധതിക്ക് “റൈസ് സ്കോളർഷിപ്പ്” എന്ന പേര് നൽകിയതോടൊപ്പം പദ്ധതിക്ക് ആരംഭം കുറിക്കുകയും ചെയ്തതായി അറിയിക്കുക്കുന്നു.
അതിനായി ഫലാഹ് സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയെ അവരുടെ അക്കാദമിക് സമർപ്പണത്തെ മനസ്സിലാക്കി തിരഞ്ഞെടുക്കുകയും. ആ സഹോദരിയുടെ മുന്നോട്ടുള്ള വിദ്യ അഭ്യസിക്കാനുള്ള പ്രയാണത്തിൽ പരിപൂർണ്ണ പിന്തുണ നൽകാനും തീരുമാനിച്ചു. ഈ മാസം തന്നെ നാറാത്തൊരുമ കോർഡിനേറ്റർമാർ സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് ഔദ്യോഗികമായി വിദ്യാർത്ഥിനിക്ക് കൈമാറും.
ഭാവിയിൽ കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരാനും സഹായിക്കാനും ഞങ്ങൾ പരിശ്രമിക്കുമ്പോൾ നിങ്ങളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നാറാത്തൊരുമ യുഎഇ
സെക്രട്ടറി


Comments
Post a Comment