പരിയാരത്ത് കുളത്തില്‍ മുങ്ങിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
പരിയാരം: കുളത്തില്‍ മുങ്ങിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം. കണ്ണൂര്‍ ഗവ. നഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി അഭിമന്യുവാണ് കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം ഏമ്പേറ്റിലെ കുളത്തില്‍ കുളിക്കാനെത്തിയ അഭിമന്യു നീന്തലറിയാതെ കുളത്തിലെ ചെളിയില്‍ താഴ്ന്നുപോകുകയായിരുന്നു.
ഉടന്‍ തന്നെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമാണെന്നാണ് വിവരം.

Comments
Post a Comment