കമ്പിൽ : അബ്ദുൾ റഷീദ് ചികിത്സാ ഫണ്ട് ഉദ്ഘാടനം ചെയ്തു
കമ്പിൽ : ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന കമ്പിൽ - കുമ്മായക്കടവിലെ അബ്ദുൾ റഷീദിന്റെ ചികിത്സാ സഹായ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.
കുമ്മായക്കടവിലെ പൗര പ്രമുഖൻ ഹസ്സൻ സാഹിബിൽ നിന്നും ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ മഹറൂഫ് ടി ഫണ്ട് ഏറ്റുവാങ്ങി.
രക്ഷാധികാരി മുഹമ്മദ് കുഞ്ഞി പി പി, കൺവീനർ ഷാജിർ കമ്പിൽ,വാർഡ് 16 മുൻ മെമ്പർ ശംസുദ്ധീൻ കെ വി,പ്രവാസി പ്രതിനിധികളായ ശിഹാബ് പി പിഅബ്ദുൾ റഷീദ് എം പി,കമ്മിറ്റി അംഗങ്ങളായ സിറാജ് എം കെ, മുത്തലിബ് ടി,നൗഷാദ് എ വി എന്നിവർ സംബന്ധിച്ചു.

Comments
Post a Comment