കാസർക്കോട് സ്വദേശി ബംഗളൂരുവിൽ ലോഡ്ജിൽ നിന്ന് വീണ് മരിച്ചു.

 



ബംഗളൂരു: കാസർകോട് സ്വദേശി ബംഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ്(19) ആണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേക്ക് വീണത്.


തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. രണ്ട് മാസത്തോളമായി രാജപ്പാളയ ഹൂഡിയിൽ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് എ.ഐ.കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: സഫിയ. സഹോദരങ്ങൾ: ഷംന, ഷാഹിന. ഖബറടക്കം ബദിയടുക്ക കന്യാപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.