കണ്ണൂർ : ജ്വല്ലറിയിൽ നിന്ന് സ്വർണ മാല തട്ടിയെടുത്ത് ഓടിയ പ്രതി പിടിയിൽ
ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ മാല തട്ടിയെടുത്ത് ഓടിയ പ്രതി പിടിയിൽ
ഇരിട്ടി: സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന എത്തി സ്വർണ്ണമാല തട്ടിയെടുത്തോടിയ കേസിലെ പ്രതിയെ ഇരിട്ടി പോലീസ് തമിഴ്നാട്ടിൽ നിന്നു പിടികൂടി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മുഹമ്മദ് ഹുസ്സൈൻ (26) ആണ് പിടിയിലായത്. ഈ കേസിലെ മറ്റൊരു പ്രതി കൃഷ്ണഗിരി സ്വദേശി മസർ അബ്ബാസിനെ നേരത്തെ പിടികൂടിയിരുന്നു.
2023 നവംബർ എട്ടിനായിരുന്നു സംഭവം. ഇരിട്ടി ടൗണിലെ വിവാ ഗോൾഡിൽ സ്വർണ്ണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ രണ്ട് പേർ സ്വർണ്ണ മാലയും തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പോലീസ് ആദ്യം മസർ അബ്ബാസിനെ പിടികൂടിയെങ്കിലും പ്രധാന പ്രതിയായ മുഹമ്മദ് ഹുസൈനെ കണ്ടെത്താനായിരുന്നില്ല.
വിവിധ ഭാഷകൾ സംസാരിക്കാൻ അറിയുന്ന ഇയാൾ സംഭവത്തിനുശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തൊപ്പി, കൂളിംഗ് ഗ്ലാസ്, ബെൽറ്റ് തുടങ്ങിയവ വിൽപ്പന നടത്തി കറങ്ങി നടക്കുകയായിരുന്നു. ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Comments
Post a Comment