വളപട്ടണത്ത് ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി വാരത്ത് പിടികൂടി.
കണ്ണൂർ: വളപട്ടണം പാലത്തിന് സമീപം ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി പിടികൂടി. വാരത്ത് കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലോറി. വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ ടി എം വിപിൻ ആണ് ലോറി കണ്ടെത്തിയത്.
ലോറി ഡ്രൈവറും ഉടമകളും ഒളിവിലാണ്. തിങ്കളാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. പാപ്പിനിശ്ശേരി ഈന്തോട് സ്വദേശി അഷിൻ (22) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് ശേഷം ലോറി നിർത്താതെ പോകുകയായിരുന്നു.

Comments
Post a Comment