പാപ്പിനിശ്ശേരി : വിദ്യാലയ സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി :
കേരള ദുരന്ത നിവാരണ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, ബി ആർ സി പാപ്പിനിശ്ശേരി എന്നിവയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസർമാരായ അധ്യാപകർക്കുള്ള ക്ലാസ് പാപ്പിനിശ്ശേരി ആറോൺ യു പി സ്കൂളിൽ വെച്ച് നടന്നു. പ്രഥമാധ്യാപിക സബിത ജെറിൻ ഉദ്ഘാടനം ചെയ്തു.
ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർമാരായ രജിത പി ഐ ,
രാരീഷ് ചന്ദ്രൻ, ശൈഗ്മ എം, അപർണ കെ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സമിതി രൂപീകരണം, വാർഷിക നടപടികൾ, രൂപരേഖ തയ്യാറാക്കൽ തുടങ്ങിയ ചർച്ച ചെയ്തു.

Comments
Post a Comment