ചേലേരിയിൽ സ്ത്രീയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.
മയ്യിൽ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീയുടെ സ്വർണ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം 6 മണിയോടെ ചേലേരി കനാൽ റോഡിന് സമീപം വച്ചായിരുന്നു സംഭവം.
ചേലേരിയിൽ ബേക്കറി നടത്തുന്ന തേതോത്ത് ഹൗസിൽ പ്രകാശൻ്റെ ഭാര്യ ദീപ്തിയുടെ മാലയാണ് ചേലേരിയിലെ സനീഷ് (35) പൊട്ടിച്ചെടുത്തത്. കെ എൽ 59 പി 6279 നമ്പർ സ്കൂട്ടറിലെത്തിയ യുവാവ് കത്തി കാട്ടി 4 പവൻ്റെ താലി മാല പിടിച്ച് പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ അര പവൻ തൂക്കം വരുന്ന ഭാഗം കവർച്ച ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം
ചേലേരിയിലെ കെ.സനീഷിനെ (35) യാണ് മയ്യിൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.

Comments
Post a Comment