കാഞ്ഞങ്ങാട്ട് പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു





കാഞ്ഞങ്ങാട് മാണിക്കോത്ത് പാലക്കി പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഒരാളെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കിയിലെ അസീസിന്റെ മകൻ അഫാസ്(9), ഹൈദറിന്റെ മകൻ അൻവർ(11) എന്നിവരാണ് മരിച്ചത്. അൻവറിന്റെ സഹോദരൻ ഹാഷിമിനെ ഗുരുതര നിലയിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം നടന്നത്. കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും രണ്ടു കുട്ടികൾ മരണപ്പെട്ടിരുന്നു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??