ജ്യോതി മൽഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന അന്വേഷണം ആരംഭിച്ച് പോലീസ്.
പയ്യന്നൂർ : പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ളോഗർ ഹരിയാണയിലെ ജ്യോതി മൽഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന.
കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്ത ക്ഷേത്രത്തിൽ ജ്യോതി മൽഹോത്ര എത്തിയതായാണ് കരുതുന്നത്. ഇവിടെ ഉത്സവത്തിന്റെ വീഡിയോ വ്ലോഗ് ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.
സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ജ്യോതി ഇവിടെ എത്തിയെന്നാണ് കരുതുന്നത്. തെയ്യത്തിൽ നിന്ന് പ്രസാദം വാങ്ങുന്ന ചിത്രം ഇത് വ്യക്തമാക്കുന്നു.
കേരളത്തിൽ നടത്തിയ ഏഴ് ദിവസത്തെ സന്ദർശനത്തിന് ഇടയിലാണ് ജ്യോതി ഈ ക്ഷേത്രത്തിൽ എത്തിയതെന്നാണ് കരുതുന്നത്. അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ജ്യോതി മൽഹോത്ര തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ പാകിസ്താനിലെ അനാർക്കലി ബസാറിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ യൂട്യൂബ് വീഡിയോയിലൂടെ പുറത്ത് വന്നിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് മുൻപായിരുന്നു ഇവരുടെ പാകിസ്താൻ സന്ദർശനം. പാക് ചാരസംഘടന അംഗങ്ങളുമായി ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്

Comments
Post a Comment