കേരള പ്രവാസി സംഘം പാവന്നൂർ മൊട്ട യൂണിറ്റ് സമ്മേളനം നടത്തി.
കേരള പ്രവാസി സംഘം പാവന്നൂർ മൊട്ട യൂണിറ്റ് സമ്മേളനം പാവന്നൂർ മൊട്ട ബാങ്ക് ഹാളിൽ നടന്നു. മുതിർന്ന അംഗം അബ്ദുല്ല പതാക ഉയർത്തി. കെ ഹരിദാസന്റെ അധ്യക്ഷതയിൽ ഏരിയ കമ്മറ്റി മെമ്പർ കെ.പ്രജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.വി അനൂപ് പ്രവർത്തന റിപ്പോർട്ടും കുഞ്ഞമ്പു നിടുകുളം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ ജോ: സെകട്ടറി രാജീവൻ സംസാരിച്ചു. ബാവുപ്പറമ്പ് മയ്യിൽ കൊളോളം റോഡിന്റെ സർക്കാർ പ്രഖ്യാപിച്ച പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തീകരിക്കണെന്ന് സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി എം.വി അനൂപ് ( സെക്രട്ടറി) കെ ഹരിദാസൻ (പ്രസിഡണ്ട് ) എം വി ചന്ദ്രൻ (ട്രഷറർ) സനേഷ് പി,ലക്ഷ്മണൻ ബി.പി (വൈസ് പ്രസിഡണ്ടുമാർ) സജേഷ് എം.കെ, ഷാജി കരുവാരക്കൽ (ജോയിന്റ് സെകട്ടറിമാർ ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.


Comments
Post a Comment