അശാസ്ത്രീയ നിർമ്മാണം; കുപ്പം ദേശീയപാതയിലെ മണ്ണിടിച്ചലിന് ഭരണകൂടം ഉത്തരവാദി - അടിയന്തിര നടപടികൾ വേണം

 


തളിപ്പറമ്പ്: തളിപ്പറമ്പ് കുപ്പം മേഖലയിലെ ദേശീയപാത വികസന പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ആവർത്തക്കുന്ന മണ്ണിടിച്ചിലും ശക്തമായ മഴയും ചേർന്ന് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുകയാണെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എസ്ഡിപിഐ പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ബഷീർ കണ്ണാടിപ്പറമ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. വീടുകളിലേക്ക് ചെളിയോടുകൂടിയ വെള്ളം കയറി, ഭക്ഷണം പാകം ചെയ്യാനും കിടന്നുറങ്ങാനും കഴിയാത്ത അവസ്ഥയിലാണ് പലരും കഴിയുന്നത്. വീട്ടിലെ സാധനങ്ങൾ വെള്ളത്തിൽ കുതറി നശിച്ചിരിക്കുന്നു. വൻ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.


ഇത് പ്രകൃതിദുരന്തമല്ല, അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഈ ദുരന്തത്തിന് പ്രധാന കാരണം. ഭൗമശാസ്ത്രപരമായ പഠനമില്ലാതെ കമ്പനി ചെയ്യുന്നതായും, നിയന്ത്രണമില്ലാത്തതും, മാനവീയത മറന്നതുമായ വികസന പ്രവർത്തനങ്ങളാണ് പ്രദേശവാസികളുടെ ദൈനംദിന ജീവിതം തകർക്കുന്നത്.

ദുരിതം അനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര നഷ്ടപരിഹാരം നൽകണം.

പുനർനിർമാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടത്താൻ വിദഗ്ധരുടെ സഹായം ഉറപ്പാക്കണം. താത്കാലിക പാർപ്പിട സൗകര്യം ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. റോഡ് നിർമാണ കമ്പനികളുടെ കൊള്ളലാഭത്തിനു വേണ്ടി ജനജീവിതം തകർക്കുന്നതിന് തടയുവാൻ ശക്തമായ നിയന്ത്രണങ്ങൾ വേണം.

ജനങ്ങളുടെ സുരക്ഷക്കും അവകാശങ്ങൾക്കും മുൻഗണന നൽകുന്ന സമീപനം സർക്കാർ കൈക്കൊള്ളണം.


അടിയന്തിര പരിഹാരത്തിന് ഉത്തരവാദിത്തത്തോടെ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും സംഘം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത്, 

തളിപ്പറമ്പ് മണ്ഡലം ട്രഷറർ എം മുഹമ്മദലി തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.