ചിറക്കൽ സ്റ്റേഷൻ അടച്ചുപൂട്ടൽ: റെയിൽ യാത്രക്കാർ കോടതിയിലേക്ക്




ചിറക്കൽ: ചെറുകിട സ്റ്റേഷനുകൾക്ക് മതിയായ സ്റ്റോപ്പ് അനുവദിക്കാതെയും പുതിയ പാസഞ്ചർ ട്രെയിനുകൾ തുടങ്ങാതെയും നഷ്ടക്കണക്ക് പറഞ്ഞ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി പറഞ്ഞു.നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി(എൻ.എം.ആർ. പി.സി.) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാരുടെ പ്രതിഷേധ സംഗമം ചിറക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. ചിറക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും .ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.ബാലകൃഷ്ൻ മാസ്റ്റർ,കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി.ചന്ദ്രാംഗദൻ, ആക്ടിവിസ്റ്റ് വി.ദേവദാസ് ,സി.എം.എസ്.ചന്തേര മാഷ് സ്മാരക

സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ

ഡോ:സഞ്ജീവൻ അഴീക്കോട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത്,ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം.പ്രമോദ്, എ. ഭരതൻ,പി. വിജിത്ത്കുമാർ , സി.കെ.ജിജു,എ.വി.ഗോപാലകൃഷ്ണൻ, ഷാജി ചന്ത്രോത്ത് എന്നിവർ പ്രസംഗിച്ചു. 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.