കാട്ടാമ്പള്ളി: LSS-USS വിജയികൾക്ക് അനുമോദനം:



കാട്ടാമ്പള്ളി : 2024-25 വർഷം LSS -USS വിജയം നേടിയ 17 കുട്ടികളെയും രക്ഷിതാക്കളെയും GMUPS കാട്ടാമ്പള്ളി PTA യോഗം അഭിനന്ദിച്ചു. വിദ്യാലയത്തിലെത്തിയ വിജയികളെ തങ്ങളുടെ ഫോട്ടോ പതിച്ച കേക്ക് വച്ചാണ് PTA സ്വാഗതം ചെയ്തത്.SRG കൺവീനർ ശ്രീമതി വിമല. കെ.കെ. സ്വാഗതം പറഞ്ഞു.PTA പ്രസിഡൻ്റ് അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീമതി .സുരിജ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ അഭിനന്ദനം രേഖപ്പെടുത്താൻ ഉണ്ടായിരുന്നു. സ്റ്റാഫ് സിക്രട്ടരി ശ്രീമതി. ദീപ.സി.കെ, ശ്രീമതി. സിന്ധു തുടങ്ങിയവർ സംസാരിച്ചു. പഠന രംഗത്ത് മുന്നേറാൻ എല്ലാവിധ സഹായങ്ങളും PTA വാഗ്ദാനം ചെയ്തു. കുട്ടികൾക്ക് PTA യുടെ വകയായി മെഡലുകളും വീടുകളിലേക്ക് മധുരവും വിതരണം ചെയ്തു.

തുടർന്ന് ചേർന്ന PTA എക്സിക്യൂട്ടീവ് യോഗം പുതിയ അധ്യയന വർഷത്തെ സ്വാഗതം ചെയ്യുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. മെയ് 26 തിങ്കൾ രാവിലെ 10 മുതൽ മഴക്കാലപൂർവ്വ ശുചീകരണം നടത്താൻ തീരുമാനിച്ചു.





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.