പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

 


=======

 മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമായ ശ്രീ രാജീവ് ഗാന്ധിയുടെ 35ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിഭവനിൽ വച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സൈനുദ്ദീൻ കോർളായി തുടങ്ങിയവർ സംസാരിച്ചു. കെ എസ് എസ് പി എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം കെ സി രാജൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എ കെ ബാലകൃഷ്ണൻ, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജിനേഷ് ചാപ്പാടി പ്രേമൻ ഒറപ്പടി, പ്രേമരാജൻ പുത്തലത്,ഷാഫി കോർളായി തുടങ്ങിയവർ സന്നിഹിതരായി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..