ഇന്നും പെരുമഴ തന്നെ, കണ്ണൂരിൽ റെഡ് അലർട്ട്, 'കള്ളക്കടൽ' മുന്നറിയിപ്പ്




കണ്ണൂർ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. കാലവർഷ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരുകയാണ്. 


ഇതിൻ്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


ഇന്ന് മൂന്ന് ജില്ലകളിൽ റെഡും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് റെ‍ഡ് അലർട്ട്. 


റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 


കള്ളക്കടൽ പ്രതിഭാസത്തോട് അനുബന്ധിച്ച് വളപട്ടണം മുതൽ ന്യൂമാഹി വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.