അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാൾ മരിച്ചു.
പാലക്കാട് : അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാൾ മരിച്ചു.
ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിനും സാരമായി പരുക്കേറ്റിരുന്നു.
ചീരക്കടവ് വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം. ഉടന്‍ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ഗുരുതര പരിക്കിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു.
വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മല്ലന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീടിനോട് ചേര്‍ന്നുള്ള വനമേഖലയിൽ പശുവുമായി പോയപ്പോഴാണ് ആന തുമ്പിക്കൈ കൊണ്ട് എറിഞ്ഞത്.
ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മല്ലനെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിച്ചത്.
പത്ത് ദിവസം മുന്‍പാണ് മണ്ണാര്‍ക്കാടിന് സമീപം ഉമ്മര്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നത്.

Comments
Post a Comment