വിജ്ഞാന കേരളം നാറാത്ത് ഗ്രാമ പഞ്ചായത്ത് തല പരിശീലനം സംഘടിപ്പിച്ചു.
കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് എൽ ആർ പി മാർക്കുള്ള പരിശീലനം പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
വിജ്ഞാന കേരളം ഡി ആർ പിമാരായ ഏഴിൽരാജ് മാസ്റ്റർ, സി വിനോദ്, വിജ്ഞാന കേരളം കെ ആർ പി കുറിയ കൃഷ്ണൻ മാസ്റ്റർ, ചിറക്കൽ പഞ്ചായത്ത് കമ്യൂണിറ്റി അമ്പാസിഡർ കെ ശ്രീജ തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ എ ജി സ്വാഗതവും കമ്യൂണിറ്റി അമ്പാസിഡർ ജംഷീർ കെ വി നന്ദിയും പറഞ്ഞു.

Comments
Post a Comment