കാഞ്ഞിരക്കൊല്ലിയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; മുഖ്യപ്രതി കീഴടങ്ങി



പയ്യാവൂർ: കാഞ്ഞിരക്കൊല്ലിയിലെ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അപ്പുവെന്ന കെ. ബിജേഷ് പയ്യാവൂർ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. പ്രതിയെ ഇൻസ്പെക്ടർ ട്വിങ്കിൾ ശശി ചോദ്യം ചെയ്തുവരികയാണ്. 


ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബൈക്കിലെത്തിയ പ്രതികൾ നിധീഷിനെ വീടിനോടു ചേർന്നുള്ള കൊല്ലക്കുടിയിൽ വെച്ച് അവിടെ നിർമ്മിച്ച് വെച്ച കത്തിയെടുത്ത് വെട്ടിക്കൊന്നത്. തടയാൻ ശ്രമിച്ച നിധീഷിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. 


സംഭവത്തിൽ രണ്ടാം പ്രതി ചന്ദനക്കാംപാറ സ്വദേശി രതീഷിനെ  ഇന്നലെ പുലർച്ചെ പയ്യാവൂർ പോലീസ് പിടികൂടിയിരുന്നു. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..