അസം സ്വദേശിനിയെ കാണ്മാനില്ല.
എറണാകുളത്ത് 15-കാരി പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി.
സഹോദരിക്കൊപ്പം തൈക്കൂടത്ത് താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ കാണാനില്ല എന്നാണ് പരാതി.
കേരളത്തിൽ സ്കൂളിൽ ചേർന്ന് പഠിക്കാനായി രണ്ടാഴ്ച മുൻപാണ് എത്തിയത്. സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി ഏഴിന് ജോലിക്ക് പോയി തിരിച്ച് എത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം. ഫോൺ: 0484 2705 659

Comments
Post a Comment