കണ്ണൂർ സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു
മുണ്ടേരി: തലശ്ശേരി സ്വദേശിനി അബുദാബിയിൽ പനി ബാധിച്ച് മരിച്ചു. മുണ്ടേരി കോളിൽമൂല സ്വദേശി ചാലിൽ ഫഹദിന്റെ ഭാര്യ അലിയമ്പത് ഉസ്ന ഷെറിൻ (33) ആണ് മരിച്ചത്. പനിബാധിച്ച് അബുദാബി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തലശേരി ധർമടം വെള്ളൊഴുക്കിലെ ബയ്യിൽ മുസ്തഫയുടെയും
അലിയമ്പത് റഹീമയുടെയും മകളാണ്.
മക്കൾ: ഐദിൻ, അനാമി, ഐഹാം.
സഹോദരങ്ങൾ: നിദ ഫാത്തിമ, സഫ ഫർഹത്ത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

Comments
Post a Comment