വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത ഭക്ഷ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണ്. റഷീദ് കവ്വായി
കണ്ണാടിപ്പറമ്പ്
വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത ഭക്ഷ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണ്. റഷീദ് കവ്വായി
. കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിലക്കയറ്റത്തിനും മാവേലി സ്റ്റോറിലെ ആവശ്യ സാധനങ്ങളുടെ ദൗർഭല്യത്തിനുമെതിരെ കണ്ണാടിപറമ്പ് മാവേലി സ്റ്റോറിന് മുൻപിൽ നടന്ന ധർണാ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ വിലക്കയറ്റത്തിന് കാരണം പിണറായി വിജയന്റെ ധൂർത്തും കെടുകാര്യസ്ഥതയുമാണ്. ബസ്സിന് 10 പൈസ വർദ്ദിപ്പിക്കുമ്പോൾ കല്ലും കുറുവടിയുമായി റോഡിലിറങ്ങുന്ന SFI ക്കാരും DYFI ക്കാരും അവശ്യസാധനങ്ങളുടെ വില കുതിച്ച് കയറുമ്പോൾ മാളത്തിലൊളിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രജിത്ത് മാതോടം അധ്യക്ഷനായി. സേവാ ദൾ ജില്ലാ വൈസ് ചെയർമാൻ Tk നാരായണൻ : അരക്കൻ സുനിൽ : പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറി മോഹനാംഗൻ, മഹിളാ കോൺഗ്രസ് നേതാവ് രാഗി മണ്ഡലം സിക്രട്ടറി മുഹമ്മദ് കുഞ്ഞി പാറപ്രം റിയാസ് പുല്ലൂപ്പി അമീൻ മുതലായവർ സംസാരിച്ചു. ശ്രീജിത്ത് മാലോട്ട് നന്ദി പ്രകാശിപ്പിച്ചു.

Comments
Post a Comment