കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയില്‍വേ




ചെന്നൈ  കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മം​ഗലാപുരത്തേക്ക് പുറപ്പെടും എന്നാണ് റിപ്പോർട്ടുകൾ.


രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകൾ പരിഗണനയിലുണ്ട്. മം​ഗലാപുരം - തിരുവനന്തപുരം, മം​ഗലാപുരം - എറണാകുളം റൂട്ടുമാണ് നിലവിൽ പരി​ഗണനയിൽ. ഇവയിൽ മം​ഗലാപുരം - തിരുവനന്തപുരം പ്രാവർത്തികം ആക്കണമെങ്കിൽ രണ്ട് റേക്കുകൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.


രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തി രാത്രി മടങ്ങി എത്തുന്നതാണ് നിലവിലെ സർവീസ്. സംസ്ഥാനത്തിന് രണ്ടാമത്തെ ട്രെയിൻ ഓണത്തോട് അനുബന്ധിച്ച് അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെയുള്ള പരിശീലനം ചെന്നൈയിൽ നേരത്തെ ആരംഭിച്ചിരുന്നു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.