ഒരു നാടിൻ്റെ ഉത്സവമായി കണ്ടക്കൈ എ എൽ പി സ്കൂൾ ഓണാഘോഷം തിമിർപ്പ് ' 2023








കണ്ടക്കൈ:നാടും നാട്ടുകാരും പിടിഎ യും ഒരു കുടുംബം പോലെ ഒത്തുചേർന്ന് കണ്ടക്കൈ എ എൽ പി സ്കൂൾ ഓണാഘോഷം *’തിമിർപ്പ് ‘ 2k23* ഗംഭീര പരിപാടികളോടെ ആഘോഷിച്ചു.

കുട്ടികൾ സംഘടിപ്പിച്ച വാദ്യത്തിൻ്റെയും പുലികളിയുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.

കുട്ടികളുടെ പൂക്കള മത്സരം,ഓണപ്പാട്ട്,തിരുവാതിര,ബലൂൺ പൊട്ടിക്കൽ,സുന്ദരിക്ക് പൊട്ട് കുത്തൽ,സൂചിയിൽ നൂൽ കോർക്കൽ, തുടങ്ങിയ കലാകായിക പരിപാടികൾ നടന്നു. 

വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഓണാഘോഷത്തിന് മാറ്റുകൂട്ടിക്കൊണ്ട് രക്ഷിതാക്കളുടെ ഓണപ്പാട്ട്,പൂക്കള മത്സരം,കമ്പവലി,ബലൂൺ പൊട്ടിക്കൽ,കസേരകളി തുടങ്ങിയ കലാകായിക പരിപാടികൾ അരങ്ങേറി.ഓണോത്സവത്തെ ആവേശം കൊള്ളിച്ച് ആടിയും പാടിയും കണ്ണൂർ അഥീന നാടക-നാട്ടറിവ് വീടിൻ്റെ നാടൻ പാട്ടരങ്ങ് സംഘടിപ്പിച്ചു.

തുടർന്ന് ആവേശകരമായ കലാകായിക മത്സരങ്ങളിൽ വിജയികളായിട്ടുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മാനദാനം വാർഡ് മെമ്പർ ശ്രീമതി. കെ.വി സതി നിർവഹിച്ചു.സമ്മാനദാന ചടങ്ങോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.