പട്ടുവത്ത് ചെണ്ട് മല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി






പട്ടുവത്ത്  ചെണ്ട് മല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി .


പട്ടുവം ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ ചെറുകുളക്കാട്, മുറിയാത്തോട് എന്നിവിടങ്ങളിലാണ് വിളവെടുപ്പ് നടന്നത്.


ജില്ലാ പഞ്ചായത്തിൻ്റെ പുഷ്പ കൃഷിയുടെ ഭാഗമായി 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയിലാണ് കൃഷിയിറക്കിയത്‌.


പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.


കൃഷി ഓഫീസർ രാഗിഷ രാമദാസ്,

കാർഷിക കർമ്മ സേന പ്രസിഡണ്ട് പി വി ജിമേഷ്, സെക്രട്ടരി കെ ജാനകി, അംഗങ്ങളായ കെ രോഹിണി, കെ കെ ലക്ഷ്മി, പി വി ശോഭന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


മുറിയാത്തോടെ കൃഷിഭവൻ്റെ കർഷക ചന്തയിൽ വെച്ചാണ് പൂവ് വില്പന നടക്കുന്നത്.


തളിപ്പറമ്പ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഇൻ ചാർജ് കെ സപ്ന കർഷക ചന്ത സന്ദർശിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.