കണ്ണൂരിൽ ഓടുന്ന ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു




തലശ്ശേരി  തലശ്ശേരിയിൽ ഓടുന്ന ബസിന്റെ മുൻ വശത്തെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി - മട്ടന്നൂർ - ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക ബസിന്റെ ഗ്ലാസാണ് തകർത്തത്. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ ആണ് സംഭവം.


ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുക ആയിരുന്നു. ഇതേസമയം ബസിൽ യാത്രക്കാർ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്ര ബസിൻ്റെ ഡ്രൈവറെ തലശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.