തളിപ്പറമ്പ് ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു




തളിപ്പറമ്പ്: ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇരിപ്പിടമില്ലാത്തത് ഏറെ കാലമായി പരാതി ഉയര്‍ത്തിയിരുന്ന സാഹചര്യത്തില്‍ തളിപ്പറമ്ബ് നഗരസഭ ബസ് സ്റ്റാൻഡില്‍ യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കി.


ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചത്. പ്രധാനമായും ബസുകളെ ആശ്രയിക്കുന്ന ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് തളിപ്പറമ്ബില്‍ എത്തിച്ചേരുന്നത്. ഓരോ നാട്ടിൻപുറത്തെക്കുമുള്ള ബസുകള്‍ക്ക് മണിക്കൂറുകളുടെ ഇടവേളയാണ് കാത്തിരിക്കേണ്ടി വരിക. നേരത്തേയുണ്ടായിരുന്ന ഇരുമ്ബ് കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ തുരുമ്ബുപിടിച്ചും പൊട്ടിയും നശിച്ചിരുന്നു.


ഇവ പുനസ്ഥാപിക്കാൻ വൈകിയതോടെ നിരവധി കാലമായി യാത്രക്കാര്‍ ബുദ്ധിമുട്ടുകയായിരുന്നു. ഇപ്പോള്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തിന് വേണ്ടി നീക്കി വച്ചിരിക്കുന്നത്.


കോംപ്ലക്സ് നവീകരണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇപ്പോള്‍ സ്ഥാപിച്ച 10 ഇരിപ്പിടങ്ങള്‍ക്ക് പുറമെ 10 എണ്ണം കൂടി സ്ഥാപിക്കാൻ ആലോചനയുണ്ടെന്ന് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാര്‍ പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം