മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പെൺകുട്ടികൾ മുങ്ങി മരിച്ചു.






.മണ്ണാര്‍ക്കാട് :


 പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരായ മൂന്നു പെൺകുട്ടികൾ മുങ്ങി മരിച്ചു.


 കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ബന്ധുക്കളായ റിന്‍ഷി (18), റമീഷ (23), നിഷിത (26) എന്നിവരാണ് മരിച്ചത്. 


ഉച്ചയ്ക്ക് 1.30 നോടെയാണ് അപകടം. 


ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. 


നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.


 മൃതദേഹം മദര്‍ കെയര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോ. ര്‍ട്ടം നടത്തും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.