ഏത് സ്റ്റേഷനിൽ നിന്നുള്ള ടിക്കറ്റും ഇനി എവിടെ നിന്നും എടുക്കാം.. UTS ആപ്പില്‍ ദൂരപരിധി ഇല്ലാതാക്കി




സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റ് എടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം വഴി ഇനി മുതല്‍ എവിടെ നി എന്നും വിദൂരത്തുള്ള സ്റ്റേഷനില്‍ നിന്ന് മറ്റൊരിടത്തേക്ക് ജനറല്‍ ടിക്കറ്റ് എടുക്കാം.


ഉദാഹരണത്തിന് തൃശ്ശൂരിൽ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ മൂന്ന് മണിക്കൂറിനകം യാത്ര ചെയ്തിരിക്കണം.


ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസര പ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ നിന്ന് മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റ് എടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്ക് അകത്തും അയിരിക്കണം. അതാണിപ്പോള്‍ ദൂരപരിധി ഇല്ലാതാക്കിയത്. 


എക്‌സ്പ്രസ് / സൂപ്പര്‍ഫാസ്റ്റ് ജനറല്‍ ടിക്കറ്റുകള്‍, സീസണ്‍ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്നിവയും ആപ്പിലൂടെ എടുക്കാം. അഞ്ച് കൊല്ലം മുന്‍പ് ഈ ആപ്പ് നിലവില്‍ വന്നപ്പോള്‍ മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെട്ട് വരുന്ന കാര്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം