യുവജന വായനശാല കാട്ടുവാടി യുവ ക്ളബ്,യുവജനി,വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ "പൂവിളി"ഓണാഘോഷം 2023 ആഘോഷിച്ചു







യുവജന വായനശാല കാട്ടുവാടി യുവ ക്ളബ്,യുവജനി,വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ "പൂവിളി"ഓണാഘോഷം 2023 ആഘോഷിച്ചു.... ഞായറാഴ്ച നടന്ന പരിപാടി കല്യാശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി പി ഷാജിർ ഉത്ഘാടനം ചെയ്തു.. വായനശാല മെമ്പർ ശോഭാരാജൻ അധ്യക്ഷത വഹിച്ചു .പരിപാടിയിൽ മുഖ്യാധിതിയായി ലിംകാബുക് ഓഫ് റെക്കോർഡ് ഉടമ അനജ് കണ്ണാടിപ്പറമ്പും,മഴവിൽമനോരമ "എന്റെ അമ്മ സൂപ്പറാ"ചാനൽ ഫെയിം നിഗിന&ഫാമിലിക് സ്വീകരണവും നല്കിയ പരിപാടിയിൽആശംസ അർപ്പിച്ചു ശ്രീമതി കെ ശ്യാമള (നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) കല്യാശേരിബ്ളോക് മെമ്പർ ശ്രീ.നികേത് വി വി ഷാജി ( 15 വാർഡ് മെമ്പർ, നാറാത്ത് ഗ്രാമപഞ്ചായത്ത് ) യൂത്ത് കോർഡിനേറ്റർ ശ്രീ.ജംമ്ഷീർ എന്നിവർ സംസാരിചു.തുടർന്ന് എസ്എസ്എൽസി,+2 പിജി യുജി വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു യുവ ക്ളബ് സെക്രട്ടറി സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് ഗീത നന്ദിയും അറിയിച്ചു.. തുടർന്ന് ഓണസദ്യ യും കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടേയും കലാപരിപാടികളും നടന്നു.. വൈകുന്നേരം കായികപരിപാടികളും , പരിപാടിയിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. വായനശാല ജോ.സെക്രട്ടറി വൈശിഖ,യുവജനി സെക്രട്ടറി നയന എന്നിവർ നേതൃത്വം നല്കി..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.