മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി
മയ്യിൽ .നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിൽ പ്രതിഷേധിച്ചും ഓണക്കാലമായിട്ടും മാവേലി സ്റ്റോറുകളിൽ അവശ്യസാധനങൾ ലഭ്യമാക്കാത്ത പിണറായി വിജയൻ സർക്കാറിൻ്റെ നയത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന നടത്തി. ധർണ്ണ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. എ.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജൻ മാസ്റർ , സി.എച്ച്. മൊയ്തീൻ കുട്ടി,കെ.സി. രമണി ടീച്ചർ, കെ.കെ. നിഷ, അനസ് നമ്പ്രം , ആർ. ദിവാകരൻ, നൗഷാധ് മുല്ലക്കൊടി , പ്രേമ രാജൻ പുത്തലത്ത്, പി.വി. അഷ്റഫ് , യു. മുസ്സമ്മൽ എന്നിവർ സംസാരിച്ചു.
.jpg)
Comments
Post a Comment